പെൺകുട്ടികളുടെ വിവാഹപ്രായം ഒൻപതാക്കി കുറയ്‌ക്കുന്ന നിയമഭേദഗതിയ്‌ക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം . കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിയ്‌ക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് ഭേദഗതി.വിവാഹം, വിവാഹമോചനം , അനന്തരാവകാശം എന്നിവയിൽ ഇസ്ലാമിക കോടതികൾക്കാകും ഇനി കൂടുതൽ അധികാരം .
കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹപ്രായം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടു വന്നത് . എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് പിന്നീട് ഇത് പിൻ വലിച്ചു.ഷിയാവിഭാഗം ഭേദഗതിയെ പിന്തുണച്ചതോടെ ബിൽ വീണ്ടും പാർലമെന്റിൽ എത്തുകയായിരുന്നു.
നിലവിൽ 18 വയസാണ് ഇറാഖിൽ വിവാഹപ്രായം .ചൊവ്വാഴ്‌ച്ച പാർലമെന്റ് അംഗീകാരം നൽകിയ ഭേദഗതി ഇസ്ലാം പുരോഹിതർക്ക് തീരുമാനങ്ങളെടുക്കാൻ കൂടുതൽ അധികാരം നൽകുന്നുണ്ട്. ഇറാഖിലെ ജാഫറി സ്കൂൾ ഓഫ് ഇസ്ലാമിക നിയമം അനുസരിക്കുന്ന ഷിയ വിഭാഗത്തിന് വിവാഹ പ്രായത്തിന് പെൺകുട്ടിയുടെ പ്രായം 9 വയസാണ്.
കുട്ടികളിൽ പാശ്ചാത്യ സംസ്കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികൾ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗം വാദിക്കുന്നത്. കൂടാതെ ഭേദഗതി രാജ്യത്ത് ശരിയത്ത് നിയമത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും പെൺകുട്ടികൾ വഴിതെറ്റി പോകാതെ രക്ഷിക്കും എന്നുമാണ് ഇവരുടെ മറ്റൊരു വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: