ഭോപ്പാൽ : യുവതിയെ പ്രസവത്തിനായി ആശുപത്രിയിലേയ്‌ക്ക് കൊണ്ടു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു. പിന്നാലെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മഹേന്ദ്ര മേവാഡയും ഭാര്യാ സഹോദരൻ സതീഷ് മേവാഡയുമാണ് മരിച്ചത്.
ഭോപ്പാലിലെ ലാൽഘട്ടിയിലെ ഹലാൽപൂർ ബസ് സ്റ്റാൻഡിനു സമീപം വച്ച് ഇവർ സഞ്ചരിച്ചിരുന്ന ഹാച്ച്ബാക്ക് കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് സംഭവം.ദമ്പതികൾക്കൊപ്പം മഹേന്ദ്രയുടെ അമ്മയും ഭാര്യാമാതാവും കാറിലുണ്ടായിരുന്നു.
അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹേന്ദ്ര മേവാഡയും ഭാര്യാസഹോദരൻ സതീഷും മരണപ്പെടുകയായിരുന്നു. പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ മഹേഷിന്റെ ഭാര്യ ബബ്ലി പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക