പ്രയാഗ് രാജ് : മഹാകുംഭമേളയ്‌ക്ക് ഒരുങ്ങിയ പ്രയാഗ് രാജില്‍ ഇപ്പോള്‍ രുദ്രാക്ഷം വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടേയും തിരക്കാണ്. നിരവധി സ്റ്റാളുകള്‍ രുദ്രാക്ഷവില്‍പനയ്‌ക്ക് മാത്രമായി തുറന്നിരിക്കുന്നു. മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രുദ്രാക്ഷമാലകള്‍ നടന്നുവില്‍ക്കാനെത്തിയവരും ഉണ്ട്. അങ്ങിനെ എത്തിയ മധ്യപ്രദേശില്‍ നിന്നും എത്തിയ പെണ്‍കുട്ടികളില്‍ ഒരാളാണ് അവരുടെ വിടര്‍ന്ന കണ്ണുകളും സൗന്ദര്യവും കാരണം ഇന്‍റര്‍നെറ്റില്‍ സെന്‍സേഷന്‍ ആയി മാറിയത്. മൊണാലിസ ഭോസ്ലെ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. അതോടെ മൊണാലിസ എന്ന ടാഗ് ഇപ്പോള്‍ ഈ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സാധാരണഭക്തര്‍ മാത്രമല്ല, ഇവിടെ കൂട്ടമായെത്തുന്ന സ്വാമിമാരും രുദ്രാക്ഷങ്ങളും രുദ്രാക്ഷമാലകളും വാങ്ങിക്കൂട്ടുന്നു. ഇവിടെ വന്ന ഒരു സ്വാമിയുടെ പേര് തന്നെ രുദ്രാക്ഷ ബാബ എന്നാണ്. അദ്ദേഹം 11000 രുദ്രാക്ഷങ്ങള്‍ ഉള്ള 108 രുദ്രാക്ഷമാലകളാണ് അണിഞ്ഞിരിക്കുന്നത്.
ഇവിടെ ഏറെ ആകര്‍ഷിക്കപ്പെടുന്ന ഒരു കാഴ്ച 7.51 കോടി രുദ്രാക്ഷങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട 12 ജ്യോതിര്‍ലിംഗങ്ങളാണ്.
നേപ്പാളില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമാണ് രുദ്രാക്ഷങ്ങള്‍ പ്രധാനമായും പ്രയാഗ് രാജില്‍ എത്തുന്നത്.രുദ്രാക്ഷഫലത്തിനുള്ളില്‍ ആണ് രുദ്രാക്ഷം ഇരിക്കുന്നത്. രുദ്രാക്ഷഫലത്തിന്റെ തൊലി ഉരിഞ്ഞുകളയുന്നതോടെ ഉള്ളിലെ രുദ്രാക്ഷം കിട്ടും.
ശിവഭഗവാന്റെ കണ്ണുനീര്‍ത്തുള്ളികള്‍
വേദങ്ങള്‍ അനുസരിച്ച് പറഞ്ഞാല്‍ ശിവഭഗവാന്റെ ഉള്ളില്‍ നിന്നും ഇറ്റുവീണ കണ്ണുനീര്‍ത്തുള്ളികളാണ് രുദ്രാക്ഷങ്ങള്‍ എന്നാണ് പറയപ്പെടുന്നത്. ആ കണ്ണുനീരില്‍ നിന്നും മുളച്ചുവന്നതാണത്രെ രുദ്രാക്ഷം. ഒന്ന് മുതല്‍ 36 മുഖങ്ങള്‍ വരെ രുദ്രാക്ഷങ്ങള്‍ക്കുണ്ട്. ചില രുദ്രാക്ഷങ്ങള്‍ ധരിയ്‌ക്കുമ്പോള്‍ ശുദ്ധി അശുദ്ധി കര്‍ശനമായി പാലിക്കേണ്ടതുണ്ട്. നൂറ് രൂപ മുതല്‍ രുദ്രാക്ഷം പ്രയാഗ് രാജില്‍ വാങ്ങാന്‍ കിട്ടും.
കാലാഗ്നി രുദ്രന്‍ അഥവാ പഞ്ചമുഖീ രുദ്രാക്ഷം. ആര്‍ക്കു വേണമെങ്കിലും ധരിയ്‌ക്കാം. ഏത് പ്രായത്തിലുള്ളവര്‍ക്കും ഇത് ധരിയ്‌ക്കാം. നമുക്ക് നേരെ വരുന്ന എല്ലാ അശുദ്ധികളെയും തരണം ചെയ്യാന്‍ നമുക്ക് ഒപ്പം നില്‍ക്കുന്നവരാണ് കാലാഗ്നി രുദ്രന്‍. അഗ്നിസ്വരൂപനാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: