ന്യൂദല്‍ഹി, 2025 ജനുവരി 18: പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് പ്രൈവറ്റ്
ലിമിറ്റഡ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ ഷോ 2025ല്‍ പുതിയ വാഹന നിര അവതരിപ്പിച്ചു.
പുതിയ നിരയില്‍ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും ഒരു പാസഞ്ചര്‍ ഓട്ടോയും ഉള്‍പ്പെടുന്നു. എബ്ലു ഫിയോ സെഡ്, എബ്ലു ഫിയോ ഡിഎക്‌സ്, എബ്ലു റോസി ഇക്കോ എന്നിവയാണ് പുതുതായി അവതരിപിപ്പിച്ച മോഡലുകള്‍.
ചെറിയ നഗര യാത്രകള്‍ക്ക് അനുയോജ്യമായ ഒരു വേഗത കുറഞ്ഞ സ്‌കൂട്ടറാണ് എബ്ലു ഫിയോ സെഡ്. എബ്ലു ഫിയോ ഡിഎക്‌സ് മികച്ച പ്രകടന ശേഷിയും 150 കിലോമീറ്റര്‍ വരെ റേഞ്ചും നല്‍കുന്ന സ്‌കൂട്ടറാണ്. എബ്ലു റോസി ഇക്കോ എന്ന മുച്ചക്ര വാഹനം(എല്‍5എം വിഭാഗം) യാത്ര, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഒരുപോലെ ഉതകുന്ന തരത്തിലുള്ള ഓട്ടോറിക്ഷയായും രൂപം നല്കിയിരിക്കുന്നു. എബ്ലു റോസി ഇക്കോയുടെ വില 2,95,999/ രൂപയാണ് (എക്‌സ്‌ഷോറൂം).
എബ്ലു ഫിയോ ഡി.എക്‌സ്
എബ്ലു ഫിയോ ഡിഎക്‌സ് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറാണ്. അതിന്റെ 5.0 കിലോവാട്ട് പീക്ക് പവര്‍ മോട്ടോര്‍ 140 എന്‍എം പീക്ക് ടോര്‍ക്ക് നല്‍കുന്നു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയും 150 കിലോമീറ്റര്‍ റേഞ്ചും സമ്മാനിക്കുന്നു. മൂന്ന് െ്രെഡവിംഗ് മോഡുകള്‍ (എക്കണോമി/നോര്‍മല്‍/പവര്‍), ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ലോഡഡ് 7 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 28 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഉള്ള സ്‌കൂട്ടറിന്റെ 4.2 കിലോവാട്ട് ബാറ്ററി 60വി 20 ആംപിയര്‍ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് വെറും 3.5 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും.
എബ്ലു ഫിയോ സെഡ്:
ഇന്ത്യന്‍ കുടുംബങ്ങളെ ഉദ്ദേശിച്ച് നിര്‍മിച്ചിരിക്കുന്ന ഒരു വിശ്വസനീയമായ ഇലക്ട്രിക് സ്‌കൂട്ടറാണ് എബ്ലു ഫിയോ സെഡ്. വിശാലമായ 25 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഇതില്‍ ഉള്‍പ്പെടുന്നു. ഡ്യുവല്‍ എല്‍ഇഡി ലൈറ്റിംഗും വേര്‍പെടുത്താവുന്ന എല്‍എംഎഫ്പി സിലിണ്ടര്‍ ബാറ്ററി സിസ്റ്റവും (48വി/30എഎച്ച്) ഉള്ള ഇതിന്റെ ബാറ്ററി ഒരു ചാര്‍ജില്‍ 80 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന് 3 വര്‍ഷം/30,000 കിലോമീറ്റര്‍ എന്ന സമഗ്ര വാറന്റി പാക്കേജും ബാറ്ററിക്ക് 5 വര്‍ഷം/50,000 കിലോമീറ്റര്‍ എന്ന ശ്രദ്ധേയമായ വാറന്റി പാക്കേജും ഇതിനുണ്ട്.
എബ്ലു റോസി ഇക്കോ:
ഉയര്‍ന്ന പ്രകടനം നല്‍കുന്ന പങ്കാളി 150 എഎച്ച് ലിഅയോണ്‍ ബാറ്ററി കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന കരുത്തുറ്റതും പണത്തിന് മൂല്യമുള്ളതുമായ ഒരു മുച്ചക്ര വാഹനമായ എബ്ലു റോസി ഇക്കോയ്‌ക്ക് ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ കഴിയും. ശക്തമായ സ്റ്റീല്‍ സ്‌കെലിറ്റല്‍ ഫ്രെയിം, എല്ലാ ചക്രങ്ങളിലും ഹൈഡ്രോളിക് ബ്രേക്കുകള്‍, െ്രെഡവര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും സുഖപ്രദമായ ഇരിപ്പിടങ്ങള്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്. 58.4വി 40 ആംപ് ചാര്‍ജര്‍ ഉപയോഗിച്ച് വാഹനത്തിന്റെ 7.8 കെഡബ്ല്യുഎച്ച് പവര്‍പാക്ക്ഡ് ബാറ്ററി വെറും 3.5 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: