കൊല്‍ക്കത്തഃ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദ ബോസ് കൊല്‍ക്കത്തയിലെ ചരിത്രപ്രധാനമായ നേതാജി ഭവന് സന്ദര്‍ശിച്ചു. സ്വാതന്ത്ര്യത്തിനായുള്ള ഭാരതത്തിന്റെ പോരാട്ടത്തില്‍ നേതാജിയുടെ അതുല്യ സംഭാവനകളെയും അജയ്യമായ മനോഭാവത്തെയും ഗവര്‍ണര്‍ അനുസ്മരിച്ചു .
‘ ഭാരതത്തിന്റെ മോചനത്തിനായുള്ള പോരാട്ടത്തില്‍ നേതാജിയുടെ അസാമാന്യമായ ധൈര്യവും അചഞ്ചലമായ സമര്‍പ്പണവും അതുല്യമായ ദേശസ്നേഹവും ഭാവിതലമുറകള്‍ക്ക് പ്രചോദനമായി തുടരുന്നു. ആ പാരമ്പര്യത്തിന്റെ ആഘോഷമാണ് ‘പരാക്രം ദിവസ്’ – ആനന്ദബോസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: