ഭോപ്പാൽ : മധ്യപ്രദേശിലെ 17 ക്ഷേത്രനഗരങ്ങളിൽ മദ്യം നിരോധിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് . മതപരമായ നഗരങ്ങളിൽ മദ്യം നിരോധിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും , ഏപ്രിൽ 1 മുതൽ ഇത് നിലവിൽ വന്നേക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഉജ്ജയിനി, ഓംകാരേശ്വർ, ദാതിയ, അമർകണ്ടക്, ചിത്രകൂട്, സാഞ്ചി, ഖജുരാഹോ തുടങ്ങിയ നഗരങ്ങളും ഇതിൽ ഉൾപ്പെടും. ‘ ഭഗവാൻ കൃഷ്ണന്റെ കാൽ പതിഞ്ഞിടത്തെല്ലാം, മതപരമായ ടൂറിസത്തിന്റെ കേന്ദ്രമാക്കും. സമൂഹത്തിലെ മയക്കുമരുന്ന് ദുരുപയോഗം നാശത്തിന് കാരണമാകുന്നു.മദ്യപാനം മൂലം കുടുംബങ്ങൾ തകരുന്നു. ഇത് വലിയ വേദനയാണ്. 17 വ്യത്യസ്ത മതപരമായ നഗരങ്ങളിൽ മദ്യം നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.‘ – മോഹൻ യാദവ് പറഞ്ഞു.
സർക്കാർ മദ്യം നിരോധിക്കുന്ന 17 മത നഗരങ്ങളുടെ എക്സൈസ് നയത്തിൽ ഭേദഗതികളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: