Thiruvananthapuram

ഇന്ത്യന്‍ സൊസൈറ്റി ഓഫ് ന്യൂറോ അനസ്തീഷ്യോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സമ്മേളനത്തിന് ആതിഥ്യമേകി ശ്രീചിത്ര

Published by

തിരുവനന്തപുരം : ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി അതിഥ്യമേകുന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് ന്യൂറോ അനസ്തീഷാളജി ആന്‍ഡ് ക്രിറ്റിക്കല്‍ കെയറിന്റെ വാര്‍ഷിക സമ്മേളനം 24 മുതല്‍ 26 വരെ തിരുവനന്തപുരത്ത് കോവളത്ത് കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിഭാധനരായ ഡോക്ടര്‍മാരും ഗവേഷകരും പങ്കെടുക്കുന്ന ഈ വേദി ന്യൂറോ അനസ്തീഷ്യയും ക്രിറ്റിക്കല്‍ കെയറുമായി ബന്ധപ്പെട്ട ചികിത്സകരുടെ ചര്‍ച്ചകള്‍ക്ക് ഉത്തമ വേദിയാകും.
ഉദ്ഘാടന ചടങ്ങ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ പ്രസിഡന്റായ സേനാപതി ക്രിസ് ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ നടക്കും.
ന്യൂറോ അനസ്‌തേഷ്യോളജിയിലും ന്യൂറോ ക്രിട്ടിക്കല്‍ കെയറിലും ഉണ്ടായ സമകാലിക മാറ്റങ്ങളില്‍ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കും. മൂന്ന് ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന ഈ പരിപാടിയില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ന്യൂറോ അനസ്തീഷ്യയും ന്യൂറോ ക്രിറ്റിക്കല്‍ കെയറുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ അവതരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by