തിരുവനന്തപുരം: നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കിയത് ഏക മകന്റെ മരണത്തില്‍ മനംനൊന്തെന്ന് വിവരം. മുട്ടട സ്വദേശികളായ സ്‌നേഹദേവ്, ഭാര്യ ശ്രീകല എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ നെയ്യാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദ്യം ശ്രീകലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് സ്‌നേഹദേവിന്റെയും മൃതദേഹവും കണ്ടത്. പരസ്പരം കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കരയില്‍ ഇരുവരുടേയും ചെരുപ്പുകളും നാല് പേജുളള ആത്മഹത്യ കുറിപ്പും ഉണ്ടായിരുന്നു.
രാവിലെ എട്ടരയോടെ കാറിലാണ് ദമ്പതികള്‍ ഇവിടെയെത്തിയത്.ഇരുവരുടേയും ഏക മകന്‍ ലോ അക്കാദമിയില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ശ്രീദേവ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അപകടത്തില്‍ മരിച്ചത്.
ശ്രീദേവിന്റെ മരണത്തില്‍ അതീവ ദുഖിതരായിരുന്നു ദമ്പതികള്‍. മകന്റെ മരണം നടന്ന് ഒരു ഒരു വര്‍ഷമാകാനിരിക്കെയാണ് ജീവനൊടുക്കിയത്. മകന്റെ സ്‌കൂള്‍ ബെല്‍റ്റ് അരയില്‍ കെട്ടിയ നിലയിലായിരുന്നു സ്‌നേഹദേവിന്റെ മൃതദേഹം. മകന്റെ മരണത്തിലെ വേദന സഹിക്കാനാകുന്നില്ലെന്നും മകന്‍ മരിച്ച ശേഷം ജീവിതം ദുരിത പൂര്‍ണമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക