ലക്നൗ : മഹാകുംഭമേളയെ പ്രകീർത്തിച്ച് മുസ്‌ലിം ജമാഅത്ത് ദേശീയ അധ്യക്ഷൻ മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്‌വി ബറേൽവി. ലോകം മുഴുവൻ അഭിനന്ദിക്കുന്ന തരത്തിലാണ് കുംഭമേളയുടെ ക്രമീകരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ പലപ്പോഴും വിമർശിക്കുന്ന പാകിസ്ഥാൻ ജനത കുംഭമേളയുടെ അലങ്കാരങ്ങളെയും ക്രമീകരണങ്ങളെയും പുകഴ്‌ത്തുകയാണ്.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന കുംഭമേളയിൽ ഭക്തർക്ക് ഭക്ഷണം, താമസം, കുളിക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും പ്രശംസനീയമാണ്. . ഇന്ത്യയുടെ സാംസ്കാരികവും മതപരവുമായ പൈതൃകത്തോടുള്ള ആദരവിന്റെ മഹത്തായ ഉദാഹരണമാണ് ഈ കുംഭമേള.
സനാതന ധർമ്മത്തെ സംരക്ഷിക്കുന്നതിനായി കേന്ദ്രഗവൺമെൻ്റ് ഒരു “സനാതന ബോർഡ്” രൂപീകരിക്കണമെന്നും മൗലാന പറഞ്ഞു. മാത്രമല്ല സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഹിന്ദുമതത്തെ അവഹേളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുൻപ് മഹാകുംഭമേളയെയും, ഹിന്ദുവിശ്വാസികളെയും അടച്ചാക്ഷേപിച്ചിരുന്ന മൗലാനയുടെ മനം മാറ്റം യോഗി ആദിത്യനാഥിനോടുള്ള ഭയം കൊണ്ടാണെന്നും കമന്റുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക