ന്യൂദെൽഹി:ജമ്മു കാശ്മീരിലെ രാജൗരി ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 17 പേർ മരിച്ചത് അജ്ഞാത രോഗത്തെ തുടർന്നാണെന്ന പ്രചരണം കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് തള്ളിക്കളഞ്ഞു. അജ്ഞാതമായ ചില വിഷ വസ്തുക്കളാണ് 17 പേരുടെ മരണത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ പറഞ്ഞിട്ടുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ലഖ്നൗവിലെ സിഎസ്ഐആര്‍ ലാബ് നടത്തിയ പ്രാഥമിക അന്വേഷണം അനുസരിച്ച് ഇത് അണുബാധ മൂലമോ ബാക്ടീരിയ മൂലമോ ഉള്ള അസുഖമല്ലെന്നും വിഷ വസ്തുക്കൾ മൂലമാണ് മരണ സംഭവിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കാരണവും ഏതുതരത്തിലുള്ള വിഷ വസ്തുവാണെന്നും കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു . ഈ സംഭവത്തിന് പിന്നിലുള്ള ഗൂഢാ ലോചന കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കും. ഗ്രാമീണരായ മരിച്ച ആളുകളുടെ കുടുംബങ്ങളിലെ നാല് പേർ കൂടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ഈ ദുരൂഹ മരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 11 ഇൻ്റർ മിനിസ്റ്റീരിയൽ സംഘത്തെ നിയോഗിച്ചിരുന്നു. ഗ്രാമത്തിലെ മരണങ്ങൾ ഏതെങ്കിലും പകർച്ചവ്യാധിയുടെ ഫലമെന്നും ഭക്ഷ്യവസ്തുക്കളിലും കുടിവെള്ളത്തിലുമുള്ള വിഷാംശം മൂലമാണെന്നും ഇത് കണ്ടെത്തിയിട്ടുണ്ടെന്നും മുതിർന്ന എപ്പിഡമ്മിയോളജിസ്റ്റ് ജിഎംസി രജൗരിയിലെ കമ്മ്യൂണിറ്റി മെഡിസിൻസ് വിഭാഗം മേധാവി ഡോ. സുജ ഖാദ്രി പറഞ്ഞു. ഏതുതരത്തിലുള്ള വിഷാംശമാണ് ഗ്രാമീണരുടെ ശരീരത്തിലേക്ക് വന്നതെന്നും ഇതിന്റെ ലക്ഷ്യം എന്താണെന്നും ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ കണ്ടെത്താൻ കഴിയുമെന്നാണ് ഖാദ്രി വ്യക്തമാക്കിയത്. പരിശോധനകളിലൊന്നും ബാക്ടീരിയകളോ വൈറസുകളോ ഇല്ലെന്നു വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക