തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയ്‌ക്ക് ചികിത്സ ഉറപ്പാക്കാനുള്ള വ്യാഴാഴ്ചത്തെ ദൗത്യം അവസാനിപ്പിച്ചു.ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞ കാട്ടാനയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തെരച്ചില്‍ അവസാനിപ്പിച്ചത്. എന്നാല്‍ ആനയെ കണ്ടെത്താന്‍ രാത്രിയിലും നിരീക്ഷണം തുടരും.
ആനയുടെ ആരോഗ്യ നില ഗുരുതരമെന്നാണ് ഡോ. അരുണ്‍ സക്കറിയ അറിയിച്ചത്. ഈ സാഹചര്യത്തില്‍ രക്ഷാദൗത്യം വൈകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ന് ആനയ്‌ക്കായി തെരച്ചില്‍ നടത്തിയത് 50 അംഗ സംഘമാണ്.എന്നാല്‍ ആനയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആന ഉള്‍വനത്തില്‍ നിന്ന് പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് രാത്രി നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മയക്കുവെടി വെക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ആന ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞത്.കാലടി പ്ലാന്റേഷന് ഉള്ളില്‍ വിവിധ സ്ഥലങ്ങളില്‍ ആനയെ ഇന്നലെ കണ്ടിരുന്നു. എന്നാല്‍ മനുഷ്യ സാമീപ്യം തിരിച്ചറിഞ്ഞ ആന പ്ലാന്റേഷന്‍ തോട്ടങ്ങള്‍ കടന്ന് കാട്ടിലേക്ക് കയറിയതാണ് ദൗത്യം പൂര്‍ത്തീകരിക്കാനാകാത്തതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക