ലക്നൗ ; പത്ത് ദിവസത്തിനുള്ളിൽ മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്തത് പത്ത് കോടി പേർ . ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വ്യാഴാഴ്ച മാത്രം 16.98 ലക്ഷത്തിലധികം തീർത്ഥാടകർ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് സ്നാനം ചെയ്തു. 45 കോടിയിലേറെ ഭക്തർ മഹാകുംഭമേളയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ച, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. മുഖ്യമന്ത്രിയോടൊപ്പം ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മറ്റ് കാബിനറ്റ് മന്ത്രിമാർ എന്നിവരും ഉണ്ടായിരുന്നു. ആയിരത്തിലേറെ വിദേശികളാണ് ഇത്തവണ കുംഭമേളയ്‌ക്കെത്തിയത്.
12 വര്‍ഷത്തിലൊരിക്കൽ നടന്നു വരാറുള്ളത് കുംഭമേളയെന്നാണ് പണ്ഡിതര്‍ വിളിക്കാറുള്ളത്. എന്നാല്‍ 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നത് മഹാ കുംഭമേളയാണ്. കുംഭമേള ഓരോ 12 വർഷത്തിലും രാജ്യത്തെ 4 സ്ഥലങ്ങളിൽ നടത്തുന്നു. പ്രയാഗ്‌രാജ്, ഉജ്ജയിനി, നാസിക്, ഹരിദ്വാർ എന്നിവിടങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം 144 വർഷത്തിലൊരിക്കൽ നടത്തുന്ന മഹാകുംഭമേള പ്രയാഗ്‌രാജിൽ മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക