India

വന്ദേഭാരത് ട്രെയിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ല് പൊട്ടിച്ചു ; 12 പേരെ ആർ പി എഫ് പിടികൂടി ; കൂട്ടാളികളും ഉടൻ കുടുങ്ങും

Published by

നവാദ ; നവാഡയിൽ, വന്ദേഭാരത് ട്രെയിന് നേരെ കല്ലെറിഞ്ഞ 12 പേരെ ആർ പി എഫ് പിടികൂടി. ബിഹാറിലെ നവാഡയിൽ കിയുൽ-ഗയ റെയിൽവേ സെക്ഷനിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിന് നേരെയായിരുന്നു ആക്രമണം . ഇതിൽ ട്രെയിനിലെ ജനൽ ചില്ലുകൾ തകർന്നു.

ജസിദിഹ്-വാരണാസി വന്ദേ ഭാരത് എക്‌സ്പ്രസ് വാരിസാലിഗഞ്ച്-കാശിചക്ക് ഇടയിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അറസ്റ്റിലായവരുടെ കൂട്ടാളികളെയും ഉടൻ പിടികൂടുമെന്ന് ആർപിഎഫ് നവാഡ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ജീവൻ ലാൽ റാം പറഞ്ഞു.

ട്രെയിനിന് നേരെ കല്ലേറ് നടത്തിയവർക്കെതിരെ കർശന നടപടി തുടരും. തീവണ്ടിക്ക് നേരെ കല്ലെറിയരുതെന്നും റെയിൽവേ ലൈനിൽ അനാവശ്യമായി കറങ്ങിനടക്കരുതെന്നും ജനങ്ങളെ ബോധവത്കരിക്കാൻ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ഗ്രാമപ്രദേശങ്ങളിൽ ആർപിഎഫ് ബോധവത്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by