Education

ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ നേടാനവസരം

വിവിധ വിഷയങളിലായി 26 സ്‌കോളര്‍ഷിപ്പുകളാണ് യുകെ സര്‍വകലാശാലകള്‍ നല്‍കുന്നത്.

Published by

ന്യൂദല്‍ഹി: യു കെ സര്‍ക്കാരിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ ക്യാംപയിനുമായി ചേര്‍ന്ന് ബിട്ടീഷ് കൗണ്‍സില്‍ ഒരുക്കുന്ന 2025ലെ ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കവസരം. ബ്രിട്ടനില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്കാണ് ധനസഹായം ലഭിക്കുക.

വിവിധ വിഷയങളിലായി 26 സ്‌കോളര്‍ഷിപ്പുകളാണ് യുകെ സര്‍വകലാശാലകള്‍ നല്‍കുന്നത്. സ്‌കോളര്‍ഷിപ്പ് തുക ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സിനുള്ള ഫീസായ 10,000 പൗണ്ടായിരിക്കും.21 സ്‌കോളര്‍ഷിപ്പുകള്‍ പ്രധാന വിഷയങ്ങളുള്‍പ്പെടുന്ന കോഴ്‌സുകള്‍ക്കാണ്. രണ്ടെണ്ണം നിയമാധിഷ്ഠിത കോഴ്‌സുകള്‍ക്കും ശേഷിച്ച മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് നേതൃസ്ഥാനം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ലഭിക്കും.

ഉയര്‍ന്ന ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് പേരു കേട്ട യുകെ യിലെ പല സര്‍വകലാശാലകളും രാജ്യാന്തര റാങ്കിങ്ങില്‍ മുന്‍ നിരയിലാണെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്ത്യാ ഡയറക്റ്റര്‍ റിതിക ചന്ദ പറഞ്ഞു. പഠന ശേഷം യുകെ യില്‍ ജോലി സാദ്ധ്യത കൂടുതലാണെന്നിരിക്കെ അവിടുന്ന് ലഭിക്കുന്ന പ്രവൃത്തി പരിചയം രാജ്യാന്തര തലത്തില്‍ മികച്ച ജോലി ഉറപ്പ് വരുത്തുന്നു.ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ബിസിനസ്, സൈക്കോളജി, ഡിസൈന്‍, ഹ്യൂമാനിറ്റീസ്, ഡാന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ യുകെയില്‍ പ്രവേശനം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:arushi.kaushik@britishcouncil.org/adarsh.mishra@mslgroup.com

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by