കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 43 പന്തുകള്‍ ബാക്കില്‍ക്കെ ഇന്ത്യ മറികടന്നു. ഇന്ത്യക്ക് വേണ്ടി 34 പന്തില്‍ 79 റണ്‍സെടുത്ത അഭിഷേക് ശര്‍മ മികച്ച് ബാറ്റിംഗ് കാഴ്ച വച്ചു. എട്ട് സിക്‌സുകളും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് അഭിഷേകിന്റെ ഇന്നിംഗ്‌സ്.
സഞ്ജു സാംസണ്‍ 26 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റുകളും ആദില്‍ റഷീദ് ഒരു വിക്കറ്റും വീഴ്‌ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 132 റണ്‍സിന് എല്ലാവരും പുറത്തായി. ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ നായകന്‍ ജോസ് ബട്ട്‌ലര്‍ 68 റണ്‍സ് നേടി തിളങ്ങി.
ഇന്ത്യയ്‌ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
രണ്ട് വിക്കറ്റ് വീഴ്‌ത്തിയതോടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടവും അര്‍ഷ്ദീപ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: