കോട്ടയം: കൂത്താട്ടുകുളം നഗരസഭയിലെ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേസ് ദുര്‍ബലമാക്കാന്‍ പോലീസിന്റെ കള്ളക്കളിയെന്ന് ആക്‌ഷേപം . തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട ഇപ്പോള്‍ അറസ്റ്റിലായ നാല് പേരും തന്നെ ആക്രമിച്ചവരെല്ലെന്നാണ് കൗണ്‍സിലര്‍ കലാ രാജു പറയുന്നത്. പ്രതിയല്ലാത്തവരെ പ്രതിയാക്കി കോടതിയില്‍ കേസ് ദുര്‍ബലമാക്കുകയാണ് പോലീസിന്റെ ഇക്കാര്യത്തിലുള്ള തന്ത്രം. സിപി എം നേതാക്കളെ കേസില്‍ നിന്ന് ഊരിയെടുക്കുകയാണ് ഇതിനു പിന്നലെ ലക്ഷ്യം. ഇപ്പോള്‍ അറസ്റ്റിലായവരുടെ ചിത്രങ്ങള്‍ പോലീസ് തനിക്ക് ഫോണിലൂടെ അയച്ചുതന്ന് ഇവര്‍ തന്നെയാണോ ഉപദ്രവിച്ചതെന്ന് ചോദിച്ചിരുന്നുവെന്ന് കല പറയുന്നു. എന്നാല്‍ ഈ നാല് പേരും സംഘത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ഉപദ്രവിച്ചവര്‍ അല്ലെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നിട്ടും ഇവരെ തന്നെയാണ് പ്രതികളാക്കിയിരിക്കുന്നത്. അതേസമയം 6 മുതല്‍ 9 വരെ പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും സിപിഎം ഏരിയ സെക്രട്ടറി അടക്കം ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസും പറയുന്നു.
അതിനിടെ പോലീസിന്റെ ഈ അറസ്റ്റിനെ അംഗീകരിക്കുന്നില്ലെന്നുള്ള പരസ്യപ്രസ്താവന സിപിഎം സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക