Kottayam

പഴയ സ്വര്‍ണത്തില്‍ തൂക്ക വെട്ടിപ്പ് നടത്തിയ പാലയിലെ സ്ഥാപനം ഏതാണ് ? പേരുപറയാതെ ലീഗല്‍ മെട്രോളജി വിഭാഗം

Published by

കോട്ടയം: പഴയ സ്വര്‍ണത്തിന്‌റെ തൂക്ക വെട്ടിപ്പ് നടത്തിയ പാലയിലെ സ്ഥാപനം ഏതാണ് ?പരിശോധന നടത്തി പിഴ ഈടാക്കിയെന്ന് ലീഗല്‍ മെട്രോളജി വിഭാഗം പറയുന്നുണ്ടെങ്കിലും സ്ഥാപനത്തിന്റെ പേര് പറയാന്‍ അവര്‍ തയ്യാറാകുന്നില്ല. ഇതോടെ പഴയ സ്വര്‍ണം വിലക്കെടുക്കുന്ന പല സ്ഥാപനങ്ങളും സംശയത്തിന്റെ നിഴലിലായി. അതേസമയം സ്ഥാപനത്തിന്റെ പേര് പുറത്തുവിടാത്തത് അധികൃതരുടെ കള്ളക്കളിയുടെ ഭാഗമാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ പരാതിയുണ്ട്. എല്ലാ സ്ഥാപനങ്ങളെയും സംശയത്തിന്‌റെ നിഴലിലാക്കിയെന്നാണ് അവര്‍ പറയുന്നത്. പഴയ സ്വര്‍ണം എടുത്ത് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലെ ത്രാസില്‍ 180 മില്ലി ഗ്രാമിന്റെ വ്യത്യാസം കണ്ടെത്തിയതിനാണ് പാലായിലെ സ്വകാര്യ സ്ഥാപനത്തിനെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തത്. ലീഗല്‍ മെട്രോളജി ദക്ഷിണ മേഖല ജോയിന്‌റ് കണ്‍ട്രോളര്‍ സി ഷാമോന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു നടപടി. ത്രാസില്‍ 20 മില്ലിഗ്രാം വരെ തൂക്ക വ്യത്യാസം അനുവദനീയമായ സ്ഥാനത്ത് 180 മില്ലിഗ്രാമാണ് വ്യത്യാസം കണ്ടെത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by