India

ഇന്റര്‍നെറ്റ് സെന്‍സേഷന്‍ മോനി ഭോസ്‌ലേയ്‌ക്ക് ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ 2.3 ലക്ഷം ഫോളോവേഴ്‌സ്

Published by

ഇന്‍ഡോര്‍: പ്രയാഗ് രാജിലെ കുംഭമേളയില്‍ രുദ്രാക്ഷമാല വില്‍ക്കാന്‍ വന്ന ഇന്‍ഡോറില്‍ നിന്നുള്ള 16 കാരിയായ സുന്ദരി പെണ്‍കുട്ടി മോനി ഭോസ് ലേക്ക് ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ 2.3 ലക്ഷം ഫോളോവേഴ്‌സ്. 30 ദശലക്ഷത്തോളം പേര്‍ മോനിയുടെ വീഡിയോ ആദ്യദിവസം തന്നെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. ഒരു നിമിഷവും ആയിരക്കണക്കിന് വ്‌ളോഗര്‍മാരാണ് മോനിയുടെ വീഡിയോ റീ പോസ്റ്റ് ചെയ്യുന്നത്.
മോനിയുടെ വീഡിയോ എടുക്കാനുള്ള തിരക്ക് അനിയന്ത്രിതമായതോടെ ആ പെണ്‍കുട്ടിയെ അച്ഛന്‍ നാട്ടിലേക്ക് തിരിച്ചയക്കേണ്ട സ്ഥിതിവിശേഷം വരെ ഉണ്ടായി.
അവളുടെ സൗന്ദര്യവും ആകര്‍ഷണീയതയും ദശലക്ഷക്കണക്കിന് ഹൃദയങ്ങളെയാണ് കീഴടക്കിക്കൊണ്ടിരിക്കുന്നത്.
21 ന് മോനി തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ ജന്‍മദിന വീഡിയോ പങ്കിട്ടു. അവളുടെ ചുറ്റുമുള്ള ആളുകള്‍ ‘ഹാപ്പി ബര്‍ത്ത്‌ഡേ’ പാടുമ്പോള്‍ അവള്‍ ജന്മദിന കേക്ക് മുറിക്കുന്നത് വീഡിയോയില്‍ കാണാം.
”എന്നോടുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിനും വളരെയധികം നന്ദി,” വീഡിയോ പങ്കിട്ടുകൊണ്ട് അവള്‍ എഴുതി.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by