Kerala

ബസിലെ യാത്രക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ റിമാന്റില്‍: പീഡിപ്പിക്കാന്‍ ശ്രമിച്ചത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ

വടകര പയ്യോളി പേരാമ്പ്ര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ഇയാള്‍

Published by

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍.ഇയാള്‍ ഓടിക്കുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായ പെണ്‍കുട്ടിയെ ആണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

മേപ്പയ്യൂര്‍ കരുവുണ്ടാട്ട് സ്വദേശി കിഷക്കയില്‍ പ്രഭീഷിനെയാണ് (38) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. വടകര പയ്യോളി പേരാമ്പ്ര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ഇയാള്‍.

ബസിലെ പതിവ് യാത്രക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രഭീഷ് പ്രണയം നടിച്ച് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. പയ്യോളി കോടതി പ്രഭീഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by