India

ലോകത്തിലെ ഏറ്റവും വലിയ സനാതനധർമ്മ സമ്മേളനം ; മഹാകുംഭമേളയിൽ പങ്കെടുക്കാൻ നരേന്ദ്രമോദി എത്തുന്നു

Published by

ലക്നൗ : ലോകത്തിലെ ഏറ്റവും വലിയ സനാതനധർമ്മ സമ്മേളനമായ മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ഫെബ്രുവരി 5 ന് പ്രധാനമന്ത്രി പ്രയാഗ് രാജിലെത്തും.

ജനുവരി 29 ന് നടക്കുന്ന മൗനി അമാവാസി അമൃത് സ്നാനത്തിന് രണ്ട് ദിവസം മുമ്പ്, ജനുവരി 27 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുംഭമേളയിൽ പങ്കെടുക്കാനെത്തും . ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ഗംഗാ പൂജ നടത്തുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

ഫെബ്രുവരി 1 ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും മേളയിൽ പങ്കെടുക്കും.ഫെബ്രുവരി 10 ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രയാഗ്‌രാജ് സന്ദർശിക്കും.വിവിഐപികൾക്ക് സുഗമവും സുരക്ഷിതവുമായ സന്ദർശനം ഉറപ്പാക്കാൻ സുരക്ഷ ശക്തമാക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by