പ്രയാഗ്രാജ് : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ക്യാബിനറ്റ് മന്ത്രിമാർ മഹാകുംഭമേളയ്‌ക്കെത്തി. . യുപി ക്യാബിനറ്റിലെ 54 മന്ത്രിമാരുൾപ്പെടുന്ന പ്രത്യേക യോഗം ഇന്ന് പ്രയാഗ് രാജിൽ നടന്നു . അതിനു ശേഷമാണ് അവർ കുംഭമേളയിൽ പുണ്യസ്നാനത്തിനെത്തിയത്.
ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മറ്റ് കാബിനറ്റ് മന്ത്രിമാരും മഹാകുംഭ മേളയിൽ ത്രിവേണി സംഗമത്തിൽ പ്രാർത്ഥന നടത്തി . “മുഴുവൻ മന്ത്രിമാരുടെയും പേരിൽ, മഹാകുംഭത്തിലേക്ക് എത്തിയ എല്ലാ സന്യാസിമാരെയും ഭക്തരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇതാദ്യമായി, മുഴുവൻ മന്ത്രിസഭാംഗങ്ങളും മഹാകുംഭത്തിൽ പങ്കെടുക്കുന്നു. ‘യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രയാഗ്‌രാജിൽ നിന്ന് മിർസാപൂരിലേക്കും ഭദോഹിയിലേക്കും കാശിയിലേക്കും ചന്ദൗലിയിലേക്കും ഗംഗാ എക്‌സ്‌പ്രസ്‌വേ നീട്ടും. ഗാസിപൂരിലെ പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയുമായി ബന്ധിപ്പിക്കുകയും ചെയ്യും .- യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: