തിരുവനന്തപുരം : പാലക്കാട് അധ്യാപകനെതിരെ കൊലവിളി മുഴക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ വീഡിയോ പുറത്ത് വിട്ടതിനെതിരെ വിമർശനം .
16 വയസ് മാത്രമുള്ള വിദ്യാര്‍ഥി നിലവിട്ട് സംസാരിക്കുന്ന, സ്കൂളിനകത്തെ ദൃശ്യങ്ങള്‍ അധ്യാപകര്‍ തന്നെ പുറത്തുവിട്ടതില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കുട്ടി ചെയ്ത തെറ്റിന് വിഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതാണോ ശിക്ഷ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം.
കുട്ടി തെറ്റുചെയ്താല്‍ അതിനെ കണ്ണടച്ച് വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനു പകരം അവന് പറയാനുള്ളത് കേള്‍ക്കേണ്ടതല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്.
അതേസമയം വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും , വീഡിയോ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക