India

തിരുപ്പരൻകുന്ദ്രം മുരുകൻ ക്ഷേത്രത്തിന് സമീപം മൃഗബലി നടത്താനെത്തി ഇസ്ലാമിക നേതാക്കൾ ; പ്രവേശനം തടഞ്ഞ് പോലീസ് : വിജയിച്ചത് ഹിന്ദുസംഘടനയുടെ പോരാട്ടം

Published by

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുപ്പരൻകുന്ദ്രം മധുര കുന്നിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് പോലീസ് തടഞ്ഞു. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) രാഷ്‌ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ഉൾപ്പെടെയുള്ള ഇസ്ലാമിക സംഘടനകളാണ് മധുര കുന്നിൽ മൃഗങ്ങളെ കശാപ്പ് ചെയ്യാൻ എത്തിയത്.

പ്രശസ്ത മുരുകൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുണ്യ മധുര കുന്നിലെ സിക്കന്ദർ ബാദുഷ ദർഗയിൽ ആടുകളെയും കോഴികളെയും അറുത്ത് ഇസ്ലാമിക സംഘടനകൾ ഖുർബാനി അർപ്പിക്കുന്നത് തടയണമെന്ന് ഹിന്ദുമക്കൾ കക്ഷി മധുര ജില്ലാ പ്രസിഡന്റ് സോളൈക്കണ്ണൻ പോലീസ് കമ്മീഷണർ ലോഗനാഥന് പരാതി നൽകിയിരുന്നു.

മധുരയിലെ തിരുപ്പരൻകുന്ദ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുന്ന് ഒരു പുരാതന സ്ഥലമാണെന്നും ഹിന്ദുക്കൾക്ക് വലിയ മത പ്രാധാന്യമുള്ളതാണെന്നും സോളൈക്കണ്ണൻ തന്റെ പരാതിയിൽ പറഞ്ഞിരുന്നു.

ശനിയാഴ്ചയാണ് ഇസ്ലാമിക ജമാഅത്ത് നേതാക്കളുടെ നേതൃത്വത്തിൽ ഒരു സംഘം മുസ്ലീങ്ങൾ ദർഗയിൽ വിരുന്നിനായി ആടുകളെയും കോഴികളെയും ബലി നൽകാൻ കുന്നിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. എന്നാൽ, ദർഗയിൽ പ്രാർത്ഥനകൾ മാത്രമേ അനുവദിക്കൂ, മൃഗബലി അനുവദിക്കില്ല എന്ന് വ്യക്തമാക്കിയ പോലീസ് ജമാഅത്ത് നേതാക്കൾക്ക് പ്രവേശനം നിഷേധിച്ചു.

സിക്കന്ദർ ബദുഷ ദർഗയിൽ ബലി ചടങ്ങുകൾ നടത്താൻ അനുമതി തേടി ഇസ്ലാമിക സംഘടനകൾ കഴിഞ്ഞ ആഴ്ച റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.എന്നാൽ മധുര ജില്ലാ ഭരണകൂടം ദർഗയിൽ പ്രാർത്ഥനകൾ മാത്രമേ അനുവദിച്ചുള്ളൂ.കുന്നിൽ മൃഗങ്ങളെ ബലിയർപ്പിക്കാനുള്ള മുസ്ലീങ്ങളുടെ ശ്രമത്തെ ഹിന്ദു മുന്നണി അംഗങ്ങൾ എതിർത്തു. കുന്നിനെ ഇസ്ലാമിക ആരാധനാലയമാക്കി മാറ്റാൻ മുസ്ലീങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by