തിരുവനന്തപുരം: ജില്ലയില്‍ കുട്ടികളില്‍ ഉള്‍പ്പെടെ കുഷ്ഠരോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രോഗം മൂലം അംഗവൈകല്യം ഉണ്ടായ ശേഷം രോഗം നിര്‍ണ്ണയിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നുവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ . അതിനാല്‍ കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന പരിപാടി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും സീറോ ലെപ്രസി എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നടത്തുന്ന കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന യജ്ഞം ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലയില്‍ നടപ്പിലാക്കുമെന്നും അദ്‌ദേഹം അറിയിച്ചു.
പരിശീലനം സിദ്ധിച്ച വോളണ്ടിയര്‍മാര്‍ അടങ്ങിയ ടീം വീടുകള്‍ സന്ദര്‍ശിച്ച് രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും സ്‌ക്രീനിങ്ങിന് വിധേയമാക്കും. ത്വക്ക് രോഗ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക