കോട്ടയം: വന്യജീവി ആക്രമണങ്ങളില്‍ കൈയും കെട്ടി നോക്കി നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ പഴിക്കുന്നത് വെറുതെ. ഇത്തരം സാഹചരങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ നടപടിയെടുക്കാം എന്നു ചൂണ്ടിക്കാട്ടി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കാലങ്ങള്‍ക്കു മുന്‍പ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശം പുറത്തുവന്നു. യുഡിഎഫ് എം പി ഫ്രാന്‍സിസ് ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. കേന്ദ്രവനംമന്ത്രി ഭൂപിന്ദര്യാദവ് സംസ്ഥാന സര്‍ക്കാരിനും വനം വകുപ്പ് മേധാവിമാര്‍ക്കും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വന്യജീവി ആക്രമണങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കയ്യൊഴിയുന്ന നിലപാട് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ് എംപി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. അപ്പോഴാണ് മാര്‍ഗനിര്‍ദേശത്തിന്റെ കാര്യം മന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ വനമേഖലകളില്‍ കഴിയുന്ന കര്‍ഷകരെ പറഞ്ഞു പറ്റിക്കുകയാണെന്ന് വ്യക്തമായി. ഓരോ മേഖലയിലും സാഹചര്യമനുസരിച്ച് നടപടി സ്വീകരിക്കാന്‍ വൈല്‍ഡ് ലൈഫ് വാര്ഡന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. മനുഷ്യ, വന്യജീവി സംഘര്‍ഷം ഉണ്ടായാല്‍ കേന്ദ്രം നല്കുന്ന 10 ലക്ഷം രൂപ മാത്രമാണ് ഇപ്പോഴും നഷ്ടപരിഹാരം. സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകം ധനസഹായമൊന്നും നല്‍കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: