Kerala

വി ഡി സതീശന്‍ മത, സമുദായ സംഘടനകളില്‍ നിന്ന് ഒറ്റപ്പെടുന്നു. മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്നും ഒഴിവാക്കി

Published by

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കൂടുതല്‍ മത, സമുദായ സംഘടനകളില്‍ നിന്ന് ഒറ്റപ്പെടുന്നു. ഏറ്റവുമൊടുവില്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ നിന്നാണ് വി ഡി സതീശനെ ഒഴിവാക്കിയത്. കണ്‍വെന്‍ഷന്റെ ഭാഗമായി ഫെബ്രുവരി 15ന് നടക്കുന്ന യുവവേദി പരിപാടിയില്‍ ക്ഷണിച്ച ശേഷം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ സതീശനെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സഭയുടെ അറിവോടെ അല്ലെന്നുമാണ് സഭാ നേതൃത്വത്തിന്‌റെ വിശദീകരണം. എന്നാല്‍ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മൂലമാണ് സതീശനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അറിയുന്നു. മാര്‍ത്തോമാ സഭയ്‌ക്കുള്ളില്‍ അഭിപ്രായവ്യത്യാസം നിലനിക്കെ മതിയായ കൂടിയാലോചനയില്ലാതെയാണ് സതീശനെ ക്ഷണിച്ചതെന്നാണ് റിപ്പോര്‍ട്ട് . സതീശനെതിരെ എന്‍ എസ്. എസിനും എസ്.എന്‍.ഡി.പി യോഗത്തിനും പ്രതികൂല നിലപാടാണുള്ളത്. ചില മുസ്‌ലീം സംഘടനകളും പ്രതിപക്ഷ നേതാവായ സതീശനെ അവഗണിച്ച് രമേശ് ചെന്നിത്തലയെ സമ്മേളനത്തിനു ക്ഷണിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക