India

ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ കണ്ടുകെട്ടണം ; ഉത്തരവിട്ട് ഡൽഹി കോടതി

Published by

ന്യൂഡൽഹി : ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് ഡൽഹിയിലെ പട്യാല ഹൗസ് കോടതി. ഈ ചിത്രങ്ങൾ ഡൽഹി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണ റിപ്പോർട്ട് 2025 ജനുവരി 22-ന് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഡൽഹി ആർട്ട് ഗാലറി ചിത്രങ്ങളുടെ ഒരു പട്ടിക അന്വേഷണ ഉദ്യോഗസ്ഥന് സമർപ്പിച്ചിട്ടുണ്ടെന്നും അതിൽ തർക്കത്തിലുള്ള ചിത്രങ്ങൾ 6 ഉം 10 ഉം നമ്പറുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഒരു സ്വകാര്യ സ്ഥലത്താണ് പ്രദർശനം നടന്നതെന്നും ഈ ചിത്രങ്ങളുടെ ഉദ്ദേശ്യം കലാകാരന്മാരുടെ യഥാർത്ഥ സൃഷ്ടികൾ പ്രദർശിപ്പിക്കുക എന്നതു മാത്രമാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, പരാതിക്കാരന്റെ അപേക്ഷ അംഗീകരിച്ച കോടതി, പെയിന്റിംഗുകൾ പിടിച്ചെടുക്കാൻ ഉത്തരവിടുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by