പ്രയാഗ്രാജ്: രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ധര്‍ക്ക് സുവര്‍ണാവസരമായി മഹാകുംഭമേള. പ്രയാഗ്രാജിലെ സംഗമസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ 6000 ചതുരശ്ര മീറ്ററില്‍ ‘ഒരു ജില്ല, ഒരു ഉത്പന്നം’ (ഒഡിഒപി) എന്ന ശ്രദ്ധേയമായ പ്രദര്‍ശനം ഉള്‍പ്പെടുന്നു.
പരവതാനികള്‍, സറി-സര്‍ദോസി, ഫിറോസാബാദില്‍ നിന്നുള്ള ഗ്ലാസ് കളിപ്പാട്ടങ്ങള്‍, വാരാണസിയില്‍ നിന്നുള്ള തടി കളിപ്പാട്ടങ്ങള്‍, മറ്റ് കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ ഭക്തരുടെ പ്രധാന ആകര്‍ഷണങ്ങളായി മാറുകയാണ്. 2019 ല്‍ കുംഭമേള 4.30 കോടി രൂപയുടെ ബിസിനസ് സൃഷ്ടിച്ചതായി പ്രയാഗ്രാജ് ഡിവിഷന്റെ വ്യവസായ ജോയിന്റ് കമ്മീഷണര്‍ ശരദ് ടണ്ടന്‍ പറഞ്ഞു. ഇത്തവണ ബിസിനസ് 35 കോടി രൂപ വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വ്യാപാരത്തിനും തൊഴിലവസരങ്ങള്‍ക്കും പുതിയ വഴികള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരകൗശലവസ്തുക്കളെയും കുടില്‍ വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അഭൂതപൂര്‍വമായ ശ്രമമാണ് ഒഡിഒപി പ്രദര്‍ശനം. 2025 ലെ മഹാകുംഭമേള ആത്മീയവും സാംസ്‌കാരികവുമായ സ്വത്വത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, സംരംഭകര്‍ക്കുള്ള ഒരു വലിയ വേദിയായും മാറി. ഇതിനാല്‍ തന്നെ മേളയില്‍ പങ്കെടുക്കുന്ന ലോകമെമ്പാടുമുള്ള ആളുകള്‍ കരകൗശല വിദഗ്ധരുടെ ഉല്‍പന്നങ്ങള്‍ കാണാന്‍ എത്തുകയും വാങ്ങുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക