റായ്‌പൂർ : മാവോയിസത്തെ ഉന്മൂലനം ചെയ്യുന്നതിൽ സംസ്ഥാനത്തിന്റെ ശക്തമായ നിലപാട്
ഉറപ്പിച്ച് പറഞ്ഞ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്. ഇടത് തീവ്രവാദം സമൂഹത്തിന് അർബുദമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചത്തീസ്ഗഢിലെ ഗരിയബന്ദിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 16 നക്സലുകളെ വധിച്ചതിനെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷാ സേനയുടെ നേട്ടങ്ങളും മാവോയിസ്റ്റ് ഭീഷണിയെ നേരിടുന്നതിൽ അവർ നേടിയ വിജയവും അദ്ദേഹം എടുത്തുകാണിച്ചു.കൂടാതെ സംസ്ഥാനത്ത് നക്സലിസം ഇല്ലാതാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും വിഷ്ണു ദിയോ ഊന്നിപ്പറഞ്ഞു. ഗരിയബന്ദ് ജില്ലയിലെ മെയിൻപൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള കുൽഹാദി ഘട്ടിന് സമീപമാണ് സുരക്ഷാ സേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടത്തിയത്. ഇതുവരെ ഒരു ഡസനിലധികം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്നും ഒരാഴ്ചയ്‌ക്കുള്ളിൽ നക്സലൈറ്റുകളുമായി രണ്ട് പ്രധാന ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ സൈനികർ വലിയ വിജയം കൈവരിച്ചുവെന്നും നക്സലിസം അവസാനിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാവോയിസം ഒരു കാൻസർ പോലെയാണ്, അത് പൂർണ്ണമായും നശിപ്പിക്കുന്നതിൽ നമ്മൾ വിജയിക്കും. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രമേയം നിറവേറ്റുമെന്നും സായ് കൂട്ടിച്ചേർത്തു. കൂടാതെ ഓപ്പറേഷനിൽ ഉൾപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു. നക്സലിസം അവസാന ശ്വാസം എടുക്കുകയാണെന്നും 2026 മാർച്ച് 31 ഓടെ അത് പൂർണ്ണമായും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം നേരത്തെ ഒഡീഷ-ഛത്തീസ്ഗഢ് അതിർത്തിക്കടുത്തുള്ള ഛത്തീസ്ഗഢിലെ ഗരിയബന്ദ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 16 നക്സലുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റായ്‌പൂർ സോണിന്റെ ഇൻസ്പെക്ടർ ജനറൽ അമ്രേഷ് മിശ്ര അറിയിച്ചിരുന്നു. ഇവരുടെ പക്കൽ നിന്നും സുരക്ഷാ സേന AK-47, SLR, INSAS, മറ്റ് ഓട്ടോമാറ്റിക് ആയുധങ്ങൾ എന്നിവയുൾപ്പെടെ ധാരാളം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: