കൊച്ചി ; ജില്ലയിൽ അനധികൃതമായി തങ്ങിയ നാലു ബംഗ്ലാദേശികൾ പിടിയിൽ. തൃപ്പൂണ്ണിത്തുറ എരൂർ മാത്തൂരിൽ ഒരു സ്ത്രീയടക്കം മൂന്നു പേരും, അങ്കമാലിയിൽ ഒരാളുമാണ് പിടിയിലായത് . ആക്രി പെറുക്കുന്ന ഇവർ കഴിഞ്ഞ നവംബറിലാണ് എരൂരിൽ വീട് വാടകയ്‌ക്കെടുത്തതെന്ന് ഹില്പാലസ് പോലീസ് പറഞ്ഞു.ഇവർ ഇന്ത്യയിൽ എത്തിയിട്ട് എത്രനാളെയെന്ന് അറിവായിട്ടില്ല. ഇതിൽ സ്ത്രീയും , പുരുഷനും ഭാര്യഭർത്താക്കന്മരാണ്.മൂന്നുപേരെയും പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
അങ്കമാലിയിൽ അനധികൃതമായി തങ്ങിയ ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോർ (29) ആണ് പിടിയിലായത്. ഏജന്റിന്റെ സഹായത്തോടെ രണ്ട് ആധാർ കാർഡുകൾ സ്വന്തമാക്കി ഇന്ത്യക്കാരാനാണെന്ന പേരിൽ കഴിയുകയായിരുന്നു. മൂന്ന് മാസം മുൻപാണ് യുവാവ് അങ്കമാലിയിലെത്തിയത് .
കഴിഞ്ഞയാഴ്ച പെരുമ്പാവൂരിൽ ബംഗ്ലാദേശി യുവതിയായ തസ്ലീമയെ പോലീസ് പിടികൂടിയിരുന്നു. അതിന്റെ തുടരന്വേഷണമാണ് ബംഗ്ലാദേശി യുവാവിലേക്കെത്തിയത്. അങ്കമാലി എസ്.എച്ച്.ഒ. ആർ.വി. അരുൺകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: