ന്യൂദെൽഹി:പഞ്ചാബ് സ്റ്റേറ്റ് ലോഹ്റി മകരസംക്രാന്തി ലോട്ടറിയുടെ 2025ലെ മെഗാ മെമ്പർ സമ്മാനമായ പത്തു കോടി രൂപ ഇത്തവണ ലഭിച്ചത് പട്യാലയിലെ റോപ്പറിലെ ബർവ ഗ്രാമത്തിൽ നിന്നുള്ള ഹർവീന്ദർ സിംഗ് എന്ന ട്രക്ക് ഡ്രൈവർക്ക്. കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഹർവീന്ദർ സിംഗ് ഈ മാസം നൂർപൂർ ബേദിയിലെ ഒരു ലോട്ടറി സ്റ്റാളിൽ നിന്നാണ് സമ്മാനം നേടിയ ടിക്കറ്റ് 500 രൂപ കൊടുത്ത് വാങ്ങിയത്. 55 കാരനായ ദീപേന്ദർ സിംഗ് തന്റെ മകൻ ദേവീന്ദർ സിംഗിനൊപ്പം ലോട്ടറി സ്റ്റാളിൽ എത്തുകയും ടിക്കറ്റ് വാങ്ങുകയുമായിരുന്നു. തന്റെ കുടുംബത്തിൻറെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്ന തരത്തിൽ ഇത്തരം ഒരു ലോട്ടറി ടിക്കറ്റ് വിജയിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദീപേന്ദർ സിംഗ് വ്യക്തമാക്കി. തന്റെ എല്ലാ കടങ്ങളും തീർത്ത് സുസ്ഥിരമായ ഭാവിക്കായി പദ്ധതി നടപ്പിലാക്കുമെന്നും 2023 അപകടത്തിൽ പരിക്കേറ്റ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ മകൻ ദേവീന്ദർ സിംഗിന് ഇപ്പോഴും നടക്കാൻ ബുദ്ധിമുട്ടാണെന്ന് ദീപേന്ദർ സിംഗ് പറഞ്ഞു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ഒരു ബിസിനസ് തുടങ്ങണമെന്നും ബന്ധുക്കളെയും പാവങ്ങളെയും സഹായിക്കാനുള്ള ചില ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: