ഷംലി; ഒരു ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട കൊടും ക്രിമിനൽ അർഷാദിനെയും നാലു കൂട്ടാളികളെയും എൻകൗണ്ടറിൽ വധിച്ച് യുപി എസ് ടി എഫ്. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ജിഞ്ജാനയിൽ രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് എസ്ടിഎഫ് നാല് അക്രമികളെ വധിച്ചത് . എൻകൗണ്ടറിനിടെ വെടിയേറ്റ് എസ്ടിഎഫ് ഇൻസ്പെക്ടർ സുനിലിന് പരിക്കേറ്റു. മുസ്തഫ സംഘത്തിൽ ഉൾപ്പെട്ട ക്രിമിനലുകളെയാണ് എസ് ടി എഫ് വധിച്ചത് .
കവർച്ച, പീഡനം , കൊലപാതകം തുടങ്ങിയ പത്തോളം കേസുകളാണ് അർഷാദിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഹാരൻപൂർ കവർച്ചക്കേസിലെ പ്രതിയുമാണ് അർഷാദ്. തന്റെ കൂട്ടാളികളുമായി ജിഞ്ജന പോലീസ് സ്റ്റേഷൻ പരിധിയിലൂടെ അർഷാദ് കടന്നുപോകുന്നതായി അറിഞ്ഞ എസ്ടിഎഫ് വഴി ബ്ലോക്ക് ചെയ്ത് ഇവരെ പിടികൂടാൻ ശ്രമിച്ചു.
എന്നാൽ അക്രമികൾ എസ് ടി ഫ് അംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് എസ്ടിഎഫ് പ്രത്യാക്രമണം നടത്തുകയായിരുന്നു. അരമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിൽ അർഷാദിനും കൂട്ടാളികളായ മൂന്നുപേർക്കും പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ ഇൻസ്പെക്ടർ സുനിലിനെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: