മുംബൈ : നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയും ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനായ പ്രതി ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദിനെ ബാന്ദ്രയിലെ ആക്രമണം നടന്ന വസതിയിൽ എത്തിച്ച് മുംബൈ പോലീസ്. അവിടെ വെച്ച് എങ്ങനെ ആക്രമിച്ചുവെന്ന് പോലീസ് പ്രതിയോട് ചോദിച്ചറിഞ്ഞു.
ചൊവ്വാഴ്ച രാവിലെ പോലീസ് സംഘങ്ങൾ കുറ്റകൃത്യം പുനഃസൃഷ്ടിക്കാൻ പ്രതിയെ പ്രദേശത്തെ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി. റിപ്പോർട്ടുകൾ പ്രകാരം നടന്റെ ബാന്ദ്രയിലെ വസതിയിൽ നിന്ന് പ്രതിയെ നാഷണൽ കോളേജ് ബസ് സ്റ്റോപ്പിലേക്കും തുടർന്ന് ബാന്ദ്ര റെയിൽവേ സ്റ്റേഷനിലേക്കും കൊണ്ടുപോയി.
കഴിഞ്ഞയാഴ്ച നടനെതിരെ നടന്ന ക്രൂരമായ ആക്രമണത്തെത്തുടർന്ന് നിരവധി റെയ്ഡുകൾക്ക് ശേഷമാണ് അക്രമിയെ പിടികൂടിയത്. അക്രമിയിൽ നിന്ന് കഴുത്തിലും നെഞ്ചിലും നട്ടെല്ലിലും ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, പ്രതിയായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദിനെതിരെ ഭാരതീയ ന്യായ് സംഹിതയുടെ 311, 312, 331(4), 331(6), 331(7) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പോലീസ് ഇയാളുടെ വിരലടയാളങ്ങൾ ഒത്തുനോക്കിയതായി ചില റിപ്പോർട്ടുകൾ പറയുന്നു. ബംഗ്ലാദേശിലെ ജോലകാട്ടി സ്വദേശിയായ ഇയാൾ വിജയ് ദാസ് എന്ന വ്യാജ പേരിൽ ഇന്ത്യയിൽ താമസിച്ച് വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: