റായ്‌പൂർ : ഛത്തീസ്ഗഢ്-ഒഡീഷ അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ നടന്ന പ്രധാന ഏറ്റുമുട്ടലിൽ 13 ഇടത് തീവ്രവാദികളെ വധിച്ചു. റിപ്പോർട്ടുകൾ പ്രകാരം കുപ്രസിദ്ധ ഭീകരൻ ചലപതി ഉൾപ്പെടെയുള്ള 13 നക്സലുകളാണ് കൊല്ലപ്പെട്ടത്.
പ്രദേശത്തെ ഇടതുപക്ഷ ഭീകരരിൽ ശ്രീകലുലം-കോരാപുട്ട് ഡിവിഷന്റെ തലവനായിരുന്നു ചലപതി. ഒഡീഷ അതിർത്തിയോട് ചേർന്നുള്ള ഛത്തീസ്ഗഢിലെ ഗരിയബന്ദ് പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.
കൊല്ലപ്പെട്ട നക്സൽ നേതാവ് ചലപതിയുടെ തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം ഉണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് ഛത്തീസ്ഗഢ് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: