ഭോപ്പാൽ : ആദിവാസികളുടെ മതപരിവർത്തനം തടയാൻ പ്രത്യേകസംഘം രൂപീകരിക്കുമെന്ന് ധീരേന്ദ്ര ശാസ്ത്രി . ഓരോ ജില്ലയ്‌ക്കും, ഗ്രാമത്തിനും, പ്രദേശത്തിനും വേണ്ടി ഹനുമാൻ ചാലിസ ബാഗേശ്വർ മണ്ഡൽ എന്ന ഗ്രൂപ്പ് സൃഷ്ടിക്കുമെന്ന് ബാഗേശ്വർ ധാമിൽ സംഘടിപ്പിച്ച ഗോത്ര പൊതുജന അവബോധ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
‘ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ, ആദിവാസികളെ മതം മാറ്റിയ കേസുകൾ പുറത്തുവന്നിട്ടുണ്ട്. നമുക്ക് ഒരു ഹിന്ദു രാഷ്‌ട്രം സൃഷ്ടിക്കണമെങ്കിൽ ഹിന്ദുക്കളുടെ മതപരിവർത്തനം തടയേണ്ടിവരും. ഗോത്രവർഗക്കാർ നമ്മുടെ അവിഭാജ്യ ഘടകമാണ്.
മതപരിവർത്തനത്തിനെതിരെ എന്ത് വില കൊടുത്തും പോരാടും. ആദിവാസി സമൂഹത്തെ ബോധവാന്മാരാക്കുകയും വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുകയും ഹിന്ദുമതം പ്രചരിപ്പിക്കുകയും ചെയ്യണം. ഏത് രീതിയിൽ ആരെ മതം മാറ്റാൻ ശ്രമിച്ചാലും ഹനുമാൻ ചാലിസ ബാഗേശ്വർ മണ്ഡലിലെ ഭക്തരും അംഗങ്ങളും ഒരുമിച്ച് തെരുവിലിറങ്ങാൻ തയ്യാറാകും. ‘ – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: