മലപ്പുറം: മലബാറില്‍ ജനപ്രീതി ആര്‍ജിച്ചു വരുന്ന മെക് സെവന് വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് വീണ്ടും .സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് വ്യായാമത്തില്‍ ഏര്‍പ്പെടുന്നു.വ്യായാമത്തിലൂടെ സ്ത്രീകള്‍ ശരീരം തുറന്നു കാണിക്കുന്നു എന്നിങ്ങനെയാണ് അബൂബക്കര്‍ മുസ്ലിയാരുടെ വിമര്‍ശനം.മലപ്പുറം കുഴിമണ്ണയില് പ്രസംഗിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നു.മതവിരുദ്ധ കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നു. മതവിധി പറയുന്നവരെ വിമര്‍ശിക്കുന്നവര്‍ സത്യമെന്തെന്ന് അന്വേഷിക്കാറില്ലെന്നും കാന്തപുരം പറഞ്ഞു.
പുരുഷന്മാരെ കാണുന്നതിനും ഇടപഴകുന്നതിനും സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ നിബന്ധനകള്‍ ഉണ്ട്.പണ്ടുകാലത്ത് അത് സ്ത്രീകള്‍ കൃത്യമായി പാലിച്ചിരുന്നു.എന്നാല്‍ ഈ വ്യായാമമുറ അത്തരത്തിലുള്ള മറ എടുത്ത് കളഞ്ഞഞ്ഞെന്നും അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: