India

തീപിടിക്കുന്ന വസ്തുക്കൾ ക്യാമ്പിലേയ്‌ക്ക് എറിഞ്ഞു ; മഹാകുംഭമേളയിൽ ഉണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് സംശയം

Published by

ലക്നൗ : പ്രയാഗ്‌രാജിലെ മഹാ കുംഭമേളയുടെ സെക്ടർ-19-ലുണ്ടായ തീപിടുത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഗീത പ്രസ് ട്രസ്റ്റി കൃഷ്ണകുമാർ ഖേംകർ. ഞായറാഴ്ചയാണ് ഗോരഖ്പൂരിലെ ഓൾ ഇന്ത്യ റിലീജിയസ് അസോസിയേഷന്റെയും ഗീത പ്രസിന്റെയും ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്, ഇത് ക്രമേണ മറ്റിടങ്ങളിലേയ്‌ക്കും വ്യാപിച്ചു.

അപകടത്തിൽ ആളപായമൊന്നും ഉണ്ടായില്ലെങ്കിലും കോടികളുടെ നഷ്ടമാണുണ്ടായത്. ക്യാമ്പിനുള്ളിൽ തീപിടിക്കുന്ന ചില വസ്തുക്കൾ എറിഞ്ഞുവെന്നും അത് ക്രമേണ വൻ അപകടമായി മാറിയെന്നും അദ്ദേഹം പറയുന്നു. ക്യാമ്പുകളിൽ തീപിടുത്തവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഒന്നും ഉണ്ടായിരുന്നില്ല. അടുക്കളയും മറ്റൊരിടത്തായിരുന്നു. ഞങ്ങളുടെ എല്ലാ ക്യാമ്പുകളും നശിപ്പിക്കപ്പെട്ടു. ദൈവാനുഗ്രഹത്താൽ ഒരു ജീവഹാനിയും ഉണ്ടായിട്ടില്ല- അദ്ദേഹം പറഞ്ഞു.

സിലിണ്ടറിലുണ്ടായ പൊട്ടിത്തെറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമികനിഗമനം . പിന്നാലെ ഒമ്പത് സിലിണ്ടറുകൾ വരെ ഒന്നിന് പിറകെ ഒന്നായി പൊട്ടിത്തെറിക്കുകയും തീ ആളിപ്പടരുകയും ചെയ്തു. അഗ്നിശമന സേനയും എൻഡിആർഎഫും ചേർന്ന് ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.250ഓളം ടെൻ്റുകളിൽ തീ പടർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ക്യാമ്പിൽ സൂക്ഷിച്ചിരുന്ന മതഗ്രന്ഥങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ കത്തി ചാരമായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by