തൃശൂര്‍:കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥികളെ കാര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന്‍ ഷായെ പൊലീസ് പിടികൂടി.കഴിഞ്ഞ ഏപ്രില്‍ 19 ആയിരുന്നു കേസിനാധാരമായ സംഭവം. മോട്ടോര്‍സൈക്കിില്‍ യാത്രചെയ്തിരുന്ന വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചതിനു ശേഷം ഒളിവില്‍ പോവുകയായിരുന്നു മുഹമ്മദ് ഷഹീന്‍ ഷാ.
ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തൃശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷഹീന്‍ ഷാ എന്ന 26 കാരന്‍. യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്‌സ് ഉള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാള്‍.
മുഹമ്മദ് ഷഹീന്‍ ഷായും സുഹൃത്തുക്കളും സംഘം ചേര്‍ന്ന് മദ്യപിച്ചശേഷം കാറില്‍ വരവെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ മണവാളനും സംഘവും കാറില്‍ പിന്തുടര്‍ന്നു.
മണവാളനായിരുന്നു കാര്‍ ഓടിച്ചത്. ഇതിനിടെ കാറുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്‌ത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ മണവാളന്‍ ഒളിവില്‍ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക