വയനാട് :വിശ്വാസം മറയാക്കി ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതി.ഭര്‍ത്താവ് ഉപേക്ഷിച്ച 43 കാരിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്.
മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ പ്രതി വര്‍ഗീസ് നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് അതിജീവിത പറഞ്ഞു.സംഭവത്തില്‍ പുളിമൂട് സ്വദേശി വര്‍ഗീസിനെ തിരുനെല്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തു
സ്വാമിയുടേതെന്ന് പറഞ്ഞു ജപിച്ച ചരടുമായി എത്തിയ വര്‍ഗീസ് നിര്‍ബന്ധിച്ചു അതിജീവിതയുടെ കൈയ്യില്‍ കെട്ടിയ ശേഷമാണ് ആദ്യം പീഡിപ്പിച്ചത്. ചരട് കെട്ടിയാല്‍ മാനസികാസ്വാസ്ഥ്യം മാറുമെന്നാണ് പറഞ്ഞത്.പീഡന വിവരങ്ങള്‍ പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
2023 ഏപ്രില്‍ മുതല്‍ 2024 ഡിസംബര്‍ വരെ പല തവണ പീഡനത്തിനിരയാക്കിയെന്ന് യുവതി പറഞ്ഞു.മയക്കുമരുന്ന് നല്‍കിയും പീഡിപ്പിച്ചു. സാമ്പത്തികമായും അതിജീവിതയെ പ്രതി ചൂഷണം ചെയ്തു.
സംഭവത്തില്‍ പ്രതി വര്‍ഗീസിനെ തിരുനെല്ലി പൊലീസ് പിടികൂടി. ക്രൂരമായി പീഡിപ്പിക്കല്‍,തടഞ്ഞു വെക്കല്‍ ,എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.അതേസമയം പ്രതി സജീവ കോണ്‍ഗ്രസ് പ്രവര്ത്തകന് ആണെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: