ന്യൂദെൽഹി:ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 14 റാലികളും മറ്റു പൊതു പരിപാടികളും നടത്തുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ സാന്നിധ്യം ദെൽഹിയിലെ യുപി വേരുകളുള്ള വോട്ടർമാരെ സ്വാധീനിക്കുമെന്ന് പാർട്ടി ഉറച്ചു വിശ്വസിക്കുന്നു. പ്രത്യേകിച്ച് ഘോണ്ട, ഷാദ്ര, ദ്വാരക, ബിജ്വാസൻ, പാലം, രജീന്ദർ നഗർ, പട്ടേൽ നഗർ തുടങ്ങി ഉത്തർപ്രദേശ് പശ്ചാത്തലമുള്ള ഗണ്യമായ ജനവിഭാഗം തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ അദ്ദേഹം റാലികൾ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക