കൊച്ചി: പ്രയാഗ്‌രാജ് മഹാകുംഭമേളയില്‍ മാര്‍ഗദര്‍ശക് മണ്ഡലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് 21 സംന്യാസിമാര്‍ പങ്കെടുക്കുമെന്ന് മാര്‍ഗദര്‍ശകമണ്ഡലം ജന. സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അറിയിച്ചു.
സ്വാമി ചിദാനന്ദപുരി (അദൈ്വതാശ്രമം, കൊളത്തൂര്‍), സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ (തീര്‍ത്ഥപാദാശ്രമം, വാഴൂര്‍), സ്വാമി വിവിക്താനന്ദസരസ്വതി (അധ്യക്ഷന്‍, ചിന്മയ മിഷന്‍ കേരള ചാപ്റ്റര്‍), സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണ മിഷന്‍, തൃശ്ശൂര്‍), സ്വാമി അധ്യാത്മാനന്ദ സരസ്വതി (ആചാര്യന്‍, സംബോധ് ഫൗണ്ടേഷന്‍, കേരളം), സ്വാമി സത്സ്വരൂപാനന്ദ സരസ്വതി (ജന. സെക്രട്ടറി, മാര്‍ഗദര്‍ശക് മണ്ഡല്‍), സ്വാമി വിരേശ്വരാനന്ദ (ശിവഗിരി മഠം, വര്‍ക്കല), സ്വാമി ഡോ. ധര്‍മ്മാനന്ദ, രാമാനന്ദാശ്രമം, വഴിക്കടവ്), സ്വാമി അയ്യപ്പദാസ് (തത്വമസി ആശ്രമം, തൊടുപുഴ), സ്വാമി വേദാമൃതാനന്ദപുരി (അമൃതാനന്ദമയീമഠം, വള്ളിക്കാവ്), സ്വാമി ഹംസാനന്ദപുരി (നരനാരായണ അദൈ്വതാശ്രമം, മീനങ്ങാടി), സ്വാമി അംബികാനന്ദ സരസ്വതി (അംബികാനന്ദാശ്രമം, ആറ്റിങ്ങല്‍), സ്വാമി ബോധേന്ദ്ര തീര്‍ത്ഥ (ആനന്ദധാമം, കേരളപുരം, കൊല്ലം), സ്വാമി ദേവചൈതന്യാനന്ദ സരസ്വതി (അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം, കൊടകര), ബ്രഹ്മചാരി സുധീര്‍ ചൈതന്യ, സ്വാമി പ്രണവാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്‍, തൃശ്ശൂര്‍), സ്വാമി ആനന്ദ ചൈതന്യ (ശുഭാനന്ദ ശാന്തി ആശ്രമം, പെരുനാട്, റാന്നി), സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍ (വിദ്യാധിരാജ തീര്‍ത്ഥപാദാശ്രമം, പന്മന), സ്വാമിനി കൃഷ്ണാനന്ദമയീപൂര്‍ണ തീര്‍ത്ഥ (ശ്രീവിജയാനന്ദാശ്രമം, കിടങ്ങന്നൂര്‍, ആറന്മുള), സ്വാമിനി സത്യപ്രിയാനന്ദ സരസ്വതി (നിത്യാനന്ദാശ്രമം, പാലക്കാട്), സ്വാമിനി അന്തര്‍യോഗിനി തീര്‍ത്ഥ (തീര്‍ത്ഥപാദാശ്രമം, വാഴൂര്‍).
സംന്യാസിമാര്‍ ജനുവരി 21ന് യാത്ര ആരംഭിച്ച് 31ന് മടങ്ങിയെത്തും. കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡല്‍ യോഗം, യുവ സംന്യാസിമാരുടെ സമ്മേളനം, സംന്യാസിനിമാരുടെ സമ്മേളനം, മുതിര്‍ന്ന സം്യാസിമാരുടെ സമ്മേളനം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കുമെന്ന് സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക