India

ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുമ്പോള്‍ ലഭിക്കുന്നത് പഞ്ചു ഭൂതശുദ്ധിയാണ്; ഷവറില്‍ കുളിച്ചാല്‍ അത് കിട്ടില്ല: സദ് ഗുരു ജഗ്ഗി വാസുദേവ്

ഗംഗ പോലുള്ള ഒരു നദിയില്‍ മുങ്ങിക്കുളിക്കുന്നതും വീട്ടില്‍ ഷവറില്‍ കുളിക്കുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്ന് സദ് ഗുരു ജഗ്ഗി വാസുദേവ്.

Published by

പ്രയാഗ് രാജ് : ഗംഗ പോലുള്ള ഒരു നദിയില്‍ മുങ്ങിക്കുളിക്കുന്നതും വീട്ടില്‍ ഷവറില്‍ കുളിക്കുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്ന് സദ് ഗുരു ജഗ്ഗി വാസുദേവ്. ഷവറിന് കീഴെ നിന്ന് കുളിക്കുമ്പോള്‍ നിങ്ങള്‍ തൊലിപ്പുറമേ നനയുന്നു എന്നേയുള്ളൂ. എന്നാല്‍ നദിയില്‍ സ്നാനം ചെയ്യുമ്പോള്‍ ഇത് നമ്മെ ശുദ്ധീകരിക്കുന്നു. ശരീരത്തിന്റെ നൂറു ശതമാനത്തിലേക്കും ജലം എത്തുന്നു. അത് നമ്മുടെ പഞ്ച ഭൂതങ്ങളെ ശുദ്ധീകരിക്കുന്നു. നദിയില്‍ മുങ്ങിക്കുളിക്കുന്ന ഒരാള്‍ക്ക് മാനസികസമ്മര്‍ദ്ദം ഉണ്ടാവില്ല. ഭൂതശുദ്ധിയാണ്അയാള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. അതുകൊണ്ട് ഇവിടെ 45 നാളിലും താമസിച്ച് ത്രിവേണി സംഗമത്തില്‍ കുളിച്ച് കയറുമ്പോള്‍ നിങ്ങളുടെ പഞ്ചഭൂതങ്ങളാണ് ശുദ്ധീകരിക്കപ്പെടുന്നത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ ത്രിവേണി സംഗമത്തില്‍ കുളിക്കുക എന്നത് അമൃത സ്നാനമാണ്.

ഒരു ഉറുമ്പിന് മേല്‍ വള വെച്ചുവെന്നിരിക്കട്ടെ. ആ ഉറുമ്പ് അതിന് ദേഹത്ത് നിന്നും കുടഞ്ഞെറിഞ്ഞ് സ്വതന്ത്രമാവാന്‍ ശ്രമിക്കും. ഇത് ജീവിതത്തിന്റെ പ്രകൃതമാണ്. എന്നാല്‍ മനുഷ്യന് ധിഷണയും ബോധവും ഉള്ളതിനാല്‍ ജീവിതത്തെ തുളച്ച് കാര്യങ്ങള്‍ കാണാന്‍ കഴിയും. നമ്മളും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്. പക്ഷെ അത് ജീവികളെപ്പോലെയല്ല. കാരണം നമുക്ക് ബുദ്ധിശക്തിയുണ്ട്. മനസ്സുണ്ട്.

എന്താണ് മോക്ഷം? ഞാന്‍ എന്റെ ജോലിയില്‍ സന്തുഷ്ടയാണ്. അപ്പോള്‍ ഞാന്‍ മോക്ഷം നേടിയെന്ന് പറയാമോ എന്ന ജേണലിസ്റ്റിന്റെ ചോദ്യത്തിന് മോക്ഷം എന്നത് വലിയ പദമാണെന്നായിരുന്നു സദ്ഗുരുവിന്റെ മറുപടി. നിങ്ങള്‍ ഒരു തൊഴിലില്‍ വിജയിക്കുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ നല്ലതുപോലെ ജീവിതത്തില്‍ അതിജീവിച്ചു എന്നാണ്. അവിടെ അതിജീവനം എന്നാല്‍ എന്താണ്? നിങ്ങള്‍ക്ക് നല്ല ഭക്ഷണം കഴിക്കാനും നല്ല രീതിയില്‍ ഉറങ്ങാനും കഴിയുന്നു എന്നാണ്. എന്നാല്‍ മോക്ഷം ഇതൊന്നുമല്ല. ഇവിടെ നിങ്ങള്‍ നല്ല പ്രൊഫഷണല്‍ ആയതിനാല്‍ റൊട്ടിയും സബ്ജിയും അതല്ലെങ്കില്‍ ദാലും റൈസും അല്ല കഴിക്കുന്നത് അതിനേക്കാള്‍ വില കൂടിയ ഭക്ഷണം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കും.

ഹാകുംഭമേള ഭാരതസംസ്കാരം എത്ര മഹത്തരമാണെന്ന് പറയുന്നു

ഇത് തികച്ചും അവിശ്വസനീയമായ ഉത്സവമാണ്. കഴിഞ്ഞ കുംഭമേളയില്‍ നാല്പത് കോടി ജനങ്ങള്‍ പങ്കെടുത്തു. ഇക്കുറി അത് 50 കോടി വരെ ആകാം. ഇത് ലോകത്തിലെ പല രാജ്യങ്ങളിലേയും മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ഇത്രയും പേര്‍ വരുന്നത് സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റ് ചോദിച്ചല്ല, അതല്ലെങ്കില്‍ പ്രതിഫലം തേടിയോ ആനന്ദം തേടിയോ അല്ല. അവര്‍ വരുന്നത് മോക്ഷം തേടിയാണ്. ഇതാണ് ഭാരതീയസംസ്കാരം എത്ര മഹത്തരമാണെന്നതിന്റെ ഉദാഹരണം. ഈ ഭാരതമണ്ണില്‍ ഇത്രയും കോടി ജനങ്ങള്‍ മോക്ഷം തേടി മഹാകുംഭമേളയില്‍ എത്തുന്നു എന്നത് അവിശ്വസനീയം എന്നേ പറയാനാവൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക