തൃശൂര്‍: വാടാനപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ചതായി പരാതി. തൃശൂര്‍ തളിക്കുളം തമ്പാന്‍കടവ് സ്വദേശി സി.എം. ജിഷ്ണു (16) വിനാണ് മര്‍ദനമേറ്റത്. എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
ഉത്സവാഘോഷത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനാണ് പൊലീസ് നടപടി.പിടിച്ചുകൊണ്ടുപോയി പൊലീസ് സ്‌റ്റേഷനില്‍ വച്ച് മര്‍ദിച്ചെന്നാണ് പരാതി.
ഇതിന് ശേഷം സ്‌റ്റേഷനില്‍ നിന്ന് തിരികെ വീട്ടിലേക്ക് വിട്ടപ്പോള്‍ കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ കുടുംബം പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: