ന്യൂദല്‍ഹി : ജനുവരി 25ന് ആചരിക്കുന്ന ദേശീയ സമ്മതിദായക ദിനത്തിന്റെ പ്രാധാന്യം മന് കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തുപറഞ്ഞു. ഈ ദിനം പ്രധാനമാണ്, കാരണം ഈ ദിവസമാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാപിതമായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്കിനെയും സംഭാവനകളെയും പ്രകീര്‍ത്തിച്ച മോദി, ഭരണഘടനയിലും ജനാധിപത്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഭരണഘടനാ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേള സംബന്ധിച്ച് ,ഇത് സമത്വത്തിന്റെയും ഐക്യത്തിന്റെയും അസാധാരണമായ സംഗമമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അതിശയകരമായ ബന്ധത്തെ എടുത്തുകാണിച്ചുകൊണ്ട്, ചുറ്റുമുള്ള മൃഗങ്ങളോടും പക്ഷികളോടും സ്നേഹത്തോടെ ജീവിക്കാനാണ് ഇന്ത്യന്‍ സംസ്കാരവും പൈതൃകവും നമ്മെ പഠിപ്പിക്കുന്നതെന്ന് മോദി പറഞ്ഞു.
സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയുടെ ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, രാജ്യത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് സംസ്കാരം വന്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും പകുതിയിലധികം സ്റ്റാര്‍ട്ടപ്പുകളും ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നിന്നുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വേസ്റ്റ് മാനേജ്മെന്റ്, പുനരുപയോഗ ഇതര ഊര്‍ജം, ബയോടെക്നോളജി, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉളളതെന്നും അദ്ദേഹം പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സംഭാവനകളെ സ്മരിച്ചുകൊണ്ട്, നേതാജിയുടെ ജന്മദിനമായ ജനുവരി 23 ന് രാജ്യം പരാക്രം ദിവസായി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുഭാഷ് ചന്ദ്രബോസ് ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്ന് മോദി പറഞ്ഞു.
സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും പുരോഗതിക്കായി പൗരന്മാര് ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളിലേക്കും പ്രധാനമന്ത്രി വിരല്‍ ചൂണ്ടി. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ സമുദ്ര ആവാസവ്യവസ്ഥ സ്വന്തം കഠിനാധ്വാനത്താല്‍ മെച്ചപ്പെടുത്തുന്ന ദ്വീപ് വാസികെ ജി മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങലെയും മോദി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: