പ്രയാഗ് രാജ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്‍പില്‍ ഹിന്ദു ഭജനുകളും ശിവതാണ്ഡവ സ്ത്രോത്രവും രാമയണശ്ലോകങ്ങളും കാണാതെ ചൊല്ലി ഇറ്റലിക്കാരികളുടെ സംഘം. ഇന്ത്യക്കാരനായ മഹി ഗുരുജിയുടെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ഇവര്‍ ഇറ്റലിയില്‍ നിന്നും എത്തിയത്.
മഹാകുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് ഇറ്റലിയില്‍ നിന്നുള്ള വനിതകള്‍ നന്ദി പറയാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനെത്തിയത്. യോഗിയുടെ മുന്‍പില്‍ നിന്നുകൊണ്ടാണ് ഒരു പുസ്തകത്തിലും നോക്കാതെ ഇറ്റലിക്കാരികള്‍ ഭജനുകളും ശിവതാണ്ഡവസ്ത്രോത്രങ്ങളും രാമായണ ശ്ലോകങ്ങളും ചൊല്ലിയത്. ഇത് യോഗി ഉള്‍പ്പെടെ എല്ലാവരേയും അത്ഭുതപ്പെടുത്തി.ഉടനെ യോഗി അവരെ പരീക്ഷിക്കാന്‍ മഹിഷാസുര മര്‍ദ്ദിനി സ്ത്രോത്രത്തിലെ ഐഗിരി നന്ദിനി എന്ന ശ്ലോകം ചൊല്ലാന്‍ ആവശ്യപ്പെട്ടു. അതും ഇറ്റലിക്കാരികള്‍ തടസ്സമില്ലാതെ ഓര്‍മ്മയില്‍ നിന്നും എടുത്തു ചൊല്ലി. ഇതോടെ യോഗി സംപ്രീതനായി.
മഹാകുംഭമേളയുടെ ഏഴാം ദിവസമായ ജനവരി 19 ഞായറാഴ്ച ഏകദേശം 17 ലക്ഷം ഭക്തര്‍ പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ എത്തി. ഇതില്‍ 10 ലക്ഷം പേര്‍ പ്രത്യേക വ്രതാനുഷ്ഠാനങ്ങള്‍ ആചരിച്ച് മഹാകുംഭമേളയ്‌ക്കെത്തിയ കല്‍പാസികള്‍ ആണ്. ബാക്കി ഏഴ് ലക്ഷം പേര്‍ സാധാരണ ഭക്തരും. ഇവര്‍ ഞായറാഴ്ച രാവിലെ എട്ട് മണിക്കാണ് ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക