Kerala

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി. പോളിന്റെ സംസ്‌കാരം തിങ്കളാഴ്ച

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ ഹാര്‍ഡ്‌വെയര്‍ വ്യാപാരത്തിലൂടെയാണ് വ്യവസായ രംഗത്തെത്തുന്നത്

Published by

തൃശൂര്‍: രാഷ്‌ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡംഗവും ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനുമായ സി.പി. പോളിന്റെ (83) സംസ്‌കാരം തിങ്കളാഴ്ച. ഉച്ചയ്‌ക്ക് ശേഷം മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയത്തിലാണ് സംസ്‌കാരം.

ചാലക്കുടിയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു.

കുന്ദംകുളം സ്വദേശിയായ ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ ഹാര്‍ഡ്‌വെയര്‍ വ്യാപാരത്തിലൂടെയാണ് വ്യവസായ രംഗത്തെത്തുന്നത്. പിന്നീട് സ്വര്‍ണവ്യാപാരരംഗത്തേക്ക് കടന്നു.

ഭാര്യ: ലില്ലി. മക്കള്‍: രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കള്‍: ഡോ.ടോണി തളിയത്ത്, അനി, ഡയാന, അഭി ഡേവിസ്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by