കണ്ണൂര്‍:പള്ളിയാം മൂല ബീച്ച് റോഡില്‍ ജീപ്പിടിച്ച് ആറ് വയസുളള കുട്ടി മരിച്ചു.പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ന് മുഹമ്മദ് ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം.റോഡ് മുറിച്ച് കടക്കവെയാണ് ജീപ്പിടിച്ചത്.
അപകടം നടന്ന ഉടന്‍ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ഖലീഫ മന്‍സിലിലെ വി എന്‍ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുആസ് ഇബ്ന് മുഹമ്മദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: