India

സെയ്ഫ് അലിഖാനെ കുത്തിയത് അന്താരാഷ്‌ട്ര ഗൂഢാലോചന? പ്രതി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം പാവം ചെറുപ്പക്കാരനെന്ന് വക്കീല്‍

നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ സംഭവത്തില്‍ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന പൊലീസിന്‍റെ വാദം അംഗീകരിച്ച് മുംബൈ കോടതി. പ്രതി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ബംഗ്ലാദേശി യുവാവാണെന്നതിനാലാണ് അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് മുംബൈ പൊലീസ് വാദിക്കുന്നത്.

Published by

മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ സംഭവത്തില്‍ അന്താരാഷ്‌ട്ര ഗൂഡാലോചനയുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന പൊലീസിന്റെ വാദം അംഗീകരിച്ച് മുംബൈ കോടതി. പ്രതി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ബംഗ്ലാദേശി യുവാവാണെന്നതിനാലാണ് അന്താരാഷ്‌ട്ര ഗൂഢാലോചനയുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് മുംബൈ പൊലീസ് വാദിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിയെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

അതേ സമയം പ്രതി ഷെഹ്സാദിനെ രക്ഷപ്പെടുത്താന്‍ വിചിത്രവാദങ്ങളുമായി വക്കീലെത്തി. ഇദ്ദേഹത്തിന്റെ വാദങ്ങള്‍ എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. സെയ്ഫ് അലി ഖാനെ കുത്തിയ സംഭവം അനാവശ്യമായി ഊതിപ്പെരുപ്പിക്കുകയാണെന്നായിരുന്നു വക്കീലിന്റെ ഒരു വാദം.

പ്രതി ഷെഹ് സാദ് ബംഗ്ലാദേശിയല്ലെന്നും ഇന്ത്യക്കാരനാണെന്നുമാണ് വക്കീല്‍ ഉയര്‍ത്തിയ മറ്റൊരു വാദം. എന്നാല്‍ പ്രതി ഷെഹ് സാദിന് മറ്റു പല പേരുകളും ഉണ്ടായിരുന്നു എന്നതാണ് പൊലീസിനെ കുഴക്കിയത്. ബിജോയ് ദാസ്, വിജയ് ദാസ്, മുഹമ്മദ് ഇല്യാസ്, ബിജെ തുടങ്ങിയവയെല്ലാം പ്രതിയുടെ മറ്റ് വിളിപ്പേരുകളായിരുന്നു. ഇത്രയേറെ വിളിപ്പേരുകളില്‍ സാധാരണക്കാരനായ ഒരാള്‍ അറിയപ്പെടുക എന്നതില്‍ തന്നെ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ വാദം.

കുറ്റവാളി മുന്‍പ് കുറ്റകൃത്യങ്ങള്‍ ചെയ്യാത്ത ഒരു ചെറുപ്പക്കാരനാണെന്നും ഈ കേസില്‍ ബലിയാടാക്കുകയാണെന്നുമായിരുന്നു അഭിഭാഷകന്റെ മറ്റൊരു വിചിത്ര വാദം. ഇത് ഒരു സാധാരണ കേസാണെന്നും അഭിഭാഷകന്‍ വാദിക്കുന്നു.

മോഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ സെയ്ഫ് അലിഖാന്റെ വീട്ടില്‍ എത്തിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ കത്തികൊണ്ട് നടനെ ആക്രമിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക