Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം വരവായി ലഭിച്ചത് റെക്കോഡ് തുക

സാധാരണ 5-6 കോടി രൂപയാണ് ഭണ്ഡാരം വരവായി ലഭിക്കാറുള്ളത്

Published by

തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് റെക്കോഡ് തുക.ഏഴര കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ ജൂണില്‍ ഏഴ് കോടിയിലധികം രൂപ വരുമാനം ലഭിച്ചിരുന്നു.

സാധാരണ 5-6 കോടി രൂപയാണ് ഭണ്ഡാരം വരവായി ലഭിക്കാറുള്ളത്. ശബരിമല സീസണായിരുന്നതും ഭണ്ഡാരം വരുമാനത്തില്‍ വര്‍ധനയ്‌ക്ക് കാരണമായി. ഇതിന് പുറമെ മൂന്ന് കിലോ 906 ഗ്രാം സ്വര്‍ണവും 25 കിലോ 830 ഗ്രാം വെള്ളിയും ലഭിച്ചു.

നിരോധിച്ച നോട്ടുകള്‍ വീണ്ടും ലഭിക്കുന്നുണ്ട്. രണ്ടായിരം രൂപയുടെ 35 കറന്‍സികളും 1000 രൂപയുടെ 33 എണ്ണവുമാണ് ലഭിച്ചത്. കിഴക്കും പടിഞ്ഞാറും നടകളിലെ ഇ-ഭണ്ഡാരങ്ങള്‍ വഴി 3.94 ലക്ഷം രൂപ ലഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by