പത്തനംതിട്ട : ഓമല്ലൂരില്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കൈപ്പട്ടൂര്‍ സ്വദേശികളായ ശ്രീലാല്‍, ഏബല്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
ഇരുവരും ഓമല്ലൂര്‍ ആര്യഭവന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെയാണ് കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങുന്നത്. ഒപ്പമുണ്ടായിരുന്ന കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് ശ്രീലാലും എബലും ഒഴുക്കില്‍പ്പെട്ട വിവരം മറ്റുള്ളവര്‍ അറിയുന്നത്.
ഉടന്‍ തന്നെ നാട്ടുകാരും അഗ്നിശമന സേനയും സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പിന്നീട് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ പുഴയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: